Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന് തുടക്കമായി.

05 Apr 2025 18:02 IST

santhosh sharma.v

Share News :

ചെമ്പ്: ചോറ്റാനിക്കര ബ്രൗളേഴ്സ് ക്രിക്കറ്റ് അക്കാദമി ബ്രഹ്മമംഗലം ഹൈസ്കൂളുമായി സഹകരിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തുന്ന

സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന് തുടക്കമായി. ബ്രഹ്മമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 20 വരെയാണ് കോച്ചിങ് ക്യാമ്പ് നടക്കുന്നത്. സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിൻ്റെ ഉദ്ഘാടനം ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ നിർവ്വഹിച്ചു.ബ്രഹ്മമംഗലം ഹൈസ്കൂൾ മാനേജർ ടി.ആർ സുഗതൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാഗിണി ഗോപി, ലയ ചന്ദ്രൻ, സ്കൂൾ പിടിഎ പ്രസിഡൻ്റ് റജി പൂത്തറ, ഹൗസിങ് ബോർഡ് ഡയറക്ടർ എസ്. ജയപ്രകാശ്, ഏനാദി ലിബറോ സ്പോർട്സ് അക്കാദമി മുഖ്യ പരിശീലകൻ ടി.സി ഗോപി, സിനിമ സംവിധായകനും ക്രിക്കറ്റ് താരവുമായ അരുൺ വിശ്വം, ബ്രഹ്മമംഗലം ഹൈസ്കൂൾ കിയികാധ്യാപകൻ വിഷ്ണു, ബ്രൗളേഴ്സ് ക്രിക്കറ്റ് അക്കാദമി മുഖ്യ പരിശീലകൻ എൻ.കെ ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ക്രിക്കറ്റിലെ നവപ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന കോച്ചിങ് ക്യാമ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനിയും പ്രവേശനം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. 



Follow us on :

More in Related News