Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2024 21:14 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മത്താനം ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങിന് എത്തിയപ്പോൾ കാക്കോടിത്തറ വീടിന് സമീപത്തുകൂടി ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ശ്രീനാരായണ ഗുരുവിൻ്റെ ദർശം ലഭിച്ച തലയോലപ്പറമ്പ് കാക്കോടിത്തറ ഭാർഗ്ഗവിയമ്മ (103) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. ഭർത്താവ് - പരേതനായ ഭാസ്ക്കരൻനായർ. മക്കൾ - ഇന്ദിര ഭാസ്ക്കർ (മുൻ മുനിസിപ്പൽ കൗൺസിലർ, വൈക്കം), മോഹനചന്ദ്രൻ നായർ (റിട്ടേഡ് മിലിട്ടി ഉദ്യോഗസ്ഥൻ),കമലമ്മ (റിട്ടേഡ് അധ്യാപിക, കരിക്കോട് കെഎഎം സ്കൂൾ), ബേബിഗിരിജ, മധുസൂദനൻ നായർ ( ബിസിനസ്സ്). മരുമക്കൾ - ഭാസ്ക്കരപിള്ള (റിട്ടേഡ് നേവൽ ബേസ് ഉദ്യോഗസ്ഥൻ), രേണുക മോഹൻ (എരമല്ലൂർ), ഗോപാലകൃഷ്ണൻ നായർ (റിട്ടേഡ് അധ്യാപകൻ, ഗവ. യു പി എസ്, തലയോലപ്പറമ്പ്), അപ്പുക്കുട്ടൻ നായർ (റിട്ടേഡ് പോസ്റ്റ് മാസ്റ്റർ), തുളസി മധുസൂദനൻ നായർ ( തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്). സംസ്ക്കാരം ഇന്ന് (സെപ്തംബർ 19 ) വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.