Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ പോലീസ് സ്റ്റേഷൻ; കേസ് എടുക്കുവാൻ സാധിക്കാതെ പോലീസ്. പരാതിക്കാരും പൊതുജനങ്ങളും ദുരിതത്തിൽ.

16 Mar 2026 18:22 IST

santhosh sharma.v

Share News :

വൈക്കം: കല്ലറ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് 2 മാസങ്ങൾ കഴിഞ്ഞിട്ടും കേസ് എടുക്കുവാൻ സാധിക്കാതെ പോലീസും പരാതിക്കാരും പൊതുജനങ്ങളും ദുരിതത്തിൽ. സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌താൽ ഏത് കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്ന് ജൂറിസ്ഡിക്ഷൻ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബഹു.കേരള ഹൈക്കോടതിയാണ് പുതിയതായി തുടങ്ങുന്ന പോലീസ് സ്റ്റേഷൻ ഏത് മജിസ്ട്രേറ്റ് കോടതിയുടെ കീഴിലാണ് വരിക എന്ന് നിശ്ചയിക്കേണ്ടത്. കല്ലറ പോലീസ് സ്റ്റേഷൻ്റെ ജൂറിസ്‌ഡിക്ഷൻ ബഹു. കേരള ഹൈക്കോടതി നിശ്ചയിച്ച് ഉത്തരവിടാത്തതാണ് പോലീസിനേയും പരാതിയുമായി എത്തുന്നവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതിന് കാരണമായിരിക്കുന്നത്. നിലവിൽ കല്ലറ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേസുകൾ കടുത്തുരുത്തി, വൈക്കം സ്റ്റേഷനുകളിലേയ്ക്ക് വിടുന്ന സ്ഥിതിയാണുള്ളത്. തന്മൂലം പരാതിക്കാരും പൊതുജനങ്ങളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതിയാണ്.

കല്ലറ പോലീസ് സ്റ്റേഷൻ്റെ പ്രവർത്തന പരിധി വൈക്കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽപ്പെടുത്തി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് വൈക്കം യൂണിറ്റ് പ്രസിഡൻ്റും വൈക്കത്തെ അഭിഭാഷകനുമായ ശ്രീകാന്ത് സോമൻ കേരള ഹൈക്കോടതിയിൽ പൊതുതാല്‌പര്യ ഹർജ്ജി ഫയൽ ചെയ്തിട്ടുണ്ട്.

ഹർജ്ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Follow us on :

More in Related News