Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിന്നാക്കവിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശലക്കാർക്ക് നൈപുണ്യവികസന പരിശീലനം

28 Dec 2024 17:32 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മറ്റു പിന്നാക്കവിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് നൈപുണ്യ പരിശീലനവും ധനസഹായവും നൽകുന്ന പദ്ധതിയിലേക്ക് (ടൂൾകിറ്റ് ഗ്രാന്റ് 2024-25) പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുന്നതിനുള്ള തൊഴിൽ വൈദഗ്ദ്ധ്യപരിശീലനവും ധനസഹായവുമാണ് നൽകുക. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്. 60 വയസുവരെയുള്ളവർക്ക് www.bwin.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 10. വിശദവിവരം www.bwin.kerala.gov.in,www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ: 0484-2983130.



Follow us on :

More in Related News