Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 10:49 IST
Share News :
കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്കൂൾ മൈതാനത്തിന് സമീപത്തെ കുറ്റിക്കാടിനുള്ളിൽ അസ്ഥികൂടം. തലയോട്ടിയും അസ്ഥികൂടവും അടക്കമുള്ളവയാണ് സ്‌കൂൾ മൈതാനത്തിനുസമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തിയത്. കുട്ടികൾ ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യുന്നതിനിടെ പന്ത് കുറ്റിക്കാട്ടിലേയ്ക്കു തെറിച്ച് പോകുകയായിരുന്നു. ഇവിടെനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവിടെ പരിശോധന നടത്തിവരുന്നു. കാലപ്പഴക്കമുള്ള അസ്ഥികൂടമാണ് എന്ന് സംശയിക്കുന്നു.
Follow us on :
Please select your location.