Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 12:27 IST
Share News :
കോഴിക്കോട് :
സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനൻ (60) നെ കസബ പോലീസ് പിടികൂടി.
അതിജീവിത സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ കണ്ടക്ടറായ പ്രതി കഴിഞ്ഞ എട്ടാം തീയ്യതി പുതിയ സ്റ്റാൻഡിൽ ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടുകൂടി അതിജീവിതയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. കസബ പോലീസ് സ്റ്റേഷൻ എസ് ഐ
ജഗ് മോഹൻ ദത്ത് , സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ രാജേഷ്, രാജീവൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ്റ് ചെയ്തു.
Follow us on :
Tags:
Please select your location.