Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സംഘം ചേർന്ന് യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ പിടിയിൽ.

10 May 2024 20:12 IST

santhosh sharma.v

Share News :

വൈക്കം: യുവാവിനെയും, അമ്മയെയും ആക്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് പഞ്ഞിപ്പാലം ഭാഗത്ത് പന്ത്രണ്ടിൽ വീട്ടിൽ അഭയകുമാർ (28), ശാരദാമഠം ഭാഗത്ത് കുഴിച്ചാലിൽ വീട്ടിൽ അഖിൽ (26), ശാരദാമഠം ഭാഗത്ത് പീടികപ്പറമ്പ് വീട്ടിൽ കൃഷ്ണരാജ് (23), ശാരദാമഠം ഭാഗത്ത് ചാലുതറ വീട്ടിൽ അർജുൻ (20), ചെമ്പ് മേക്കര ഭാഗത്ത് തേവൻതറ വീട്ടിൽ മൃദിൻ (25), ചെമ്പ് കാട്ടിക്കുന്ന ഭാഗത്ത് ചാലുതറ വീട്ടിൽ അനന്തു സി.കെ (26) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അയ്യങ്കുളം ഭാഗത്ത് വെച്ച് അയ്യങ്കുളം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും വടികൊണ്ടും മറ്റും ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയെയും ഇവർ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് രണ്ടാഴ്‌ച മുൻപ് യുവാവ് കേറ്ററിംഗ് ജോലി ചെയ്‌തിരുന്നിടത്ത് മദ്യ പിച്ചെത്തിയ ഇവരുമായി യുവാവ് വാക്കുതർക്കം നടന്നിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് യുവാവിനെ ആക്രമിച്ചതിന് പിന്നിൽ. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വൈക്കം സ്റ്റേഷൻ എസ്. ഐമാരായ പ്രദീപ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News