Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറരക്കിലോ കഞ്ചാവുമായി ആറു പേർ അറസ്റ്റിൽ

02 Aug 2024 08:14 IST

Anvar Kaitharam

Share News :

ആറരക്കിലോ കഞ്ചാവുമായി ആറു പേർ അറസ്റ്റിൽ


പറവൂർ: ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഗലയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന യുവതി ഉൾപ്പടെ ആറംഗ സംഘം പോലീസിൻ്റെ പിടിയിലായി.

തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ്(24), തൃശ്ശൂർ ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പം വീട്ടിൽ സുൽഫത്ത് (20),

ഏറണാകുളം കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28),

ആലുവ എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുഥി സാബു (24), ആലുവ എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത്ത് സാബു (22), തൃശ്ശൂർ കുന്ദംകുളം കരിക്കാട് പുത്തേഴത്തിൽ വീട്ടിൽ അബു താഹിർ (24) എന്നിവരെയാണ് ആറരക്കിലോ കഞ്ചാവുമായി ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൻ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. ഏലൂക്കര ഭാഗത്ത് ജിപ്സി പോലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകകയായിരുന്നു. ഇതിനിടയിൽ അമിത വേഗതയിൽ വന്ന കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. ജിപ്സി പരിശോധിക്കുന്നത് കാറിലുള്ളവർ തിരിഞ്ഞ് നോക്കിയാണ് പോയത്. ജിപ്സി ഓടിച്ചയാളെയും കൂട്ടി പോലീസ് സംഘം, കാറിനെ സാഹസികമായി പിന്തുടർന്ന് എലൂക്കരയിലെ വീട്ടിൽ എത്തി. അവിടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒരു മാസമായി ഇവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്ന ഇവർ ഒരു പ്രമുഖ ഒൺലൈൻ വിതരണ ശ്രംഗലയിലെ കരാർജീവനക്കാരാണ്. ഇതിൻ്റെ മറവിലാണ് കഞ്ചാവ് കഞ്ചവടം നടത്തിയിരുന്നത്. കൊച്ചിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. യുവതിയെ മുൻ സീറ്റിലിരുത്തിയാണ് യാത്ര. ഇത് പരിശോധന ഒഴിവാക്കാനുള്ള തന്ത്രമാണെന്ന് ഇവർ പറഞ്ഞു. സുജിത്ത്, സാബു എന്നിവർക്ക് ഇതിനു മുമ്പും കേസുകളുണ്ട്. ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.ആർ സുനിൽ, എസ്.ഐമാരായ അരുൺദേവ് , വി.എസ് പ്രമോദ്, കെ.വി സോജി, എ.എസ് .ഐമാരായ അബ്ദുൾ റഷീദ്, ജോയി വർഗീസ്, സീനിയർ സി പി ഒ മാരായ കെ.എസ് സ്നേഹലത, ജിഞ്ജു മത്തായി, സി പി ഒ ആർ.രതീഷ് കുമാർ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Follow us on :

More in Related News