Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഐ.ആര്‍; പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഡിസംബര്‍ ഒന്നിന് മുമ്പ് തിരികെ നൽകണം.

29 Nov 2025 18:07 IST

santhosh sharma.v

Share News :

കോട്ടയം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഡിസംബര്‍ ഒന്നിന് മുന്‍പ മുന്‍പ് തിരികെ നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു.

ബി.എല്‍.ഒ. മാര്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചുനല്‍കിയ ഫോമുകള്‍ അതത് ബി.എല്‍.ഒ. യുടെ പക്കലോ വില്ലേജ് ഓഫീസുകളിലോ ആണ് എത്തിക്കേണ്ടത്. ഇതിനായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുവരെ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആളുകളുടെ പേരുകള്‍ മാത്രമാണ് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ ഫോമുകള്‍ എത്രയും വേഗം തിരികെ നല്‍കുന്നതിന് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.


Follow us on :

More in Related News