Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഹുവിന്റെ മരണം:പ്രതിയെ വെറുതെ വിട്ടു...

27 Sep 2024 13:39 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് ചാവക്കാട് കടപ്പുറം കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ചക്കരവീട്ടിൽ മുഹമ്മദ് കുഞ്ഞി മകൻ മുക്താറി(38)നെ കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടു.ഈ സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ചാവക്കാട് പോലീസ് കേസെടുത്തിരുന്നത്. 

2012 ജനുവരി മാസം 29-ആം തിയ്യതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഈ കേസിൽ ആറാം പ്രതിയായിരുന്നു കേസിൽ വെറുതെ വിട്ട മുക്താർ.പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി.രാജഗോപാലൻ,കെ.ബി.ഹരിദാസ്,ആർ.ആനന്ദ് എന്നിവർ ഹാജരായി.


Follow us on :

More in Related News