Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 19:45 IST
Share News :
ചാവക്കാട്:15 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനം നടത്തിയ കേസില്‍ 19 കാരന് ജീവപര്യന്തം തടവും നാലുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുല്‍(19) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.ഇതിന് പുറമെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്.പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.2022-ലാണ് കേസിനാസ്പദമായ സംഭവം.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.