Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീ അ‌ടിച്ചാൽ ഞാനും അടിക്കും:വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ സഞ്ജു സാംസണും തിലക് വർമ്മയും അടിയോടടി

15 Nov 2024 22:42 IST

Enlight News Desk

Share News :

ജൊഹാനസ്ബർഗ് : ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് ട്വന്റി20 ഫോർമാറ്റിലെ റെക്കോർഡ് സ്കോർ.  

20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് 283 റൺസെടുത്തു.  സ്ഫോടനാത്മക ബാറ്റിങ്ങോടെ സഞ്ജുവും, വൺഡൗണായി എത്തിയ തിലക് വർമ്മയും കത്തികയറിയതോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ നടുവൊടിഞ്ഞു.  രണ്ട് തുടർ ഡക്കുകൾക്കു ശേഷം ക്രീസിലിറങ്ങിയ സജ്ഞു കരുതലോടെയാണ് താളത്തിലേക്കെത്തിയത്. പിന്നീടങ്ങോട്ട് അടിയോടിയായിരുന്നു. സെഞ്ചറിത്തിളക്കത്തിലേക്കു സഞ്ജു സാംസനൊപ്പം, തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി തിലക് വർമയും ചേർന്നതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോർ കുറിച്ചത്. 56 പന്തു നേരിട്ട സഞ്ജു, ആറു ഫോറും ഒൻപതു സിക്സും സഹിതം 109 റൺസുമായി പുറത്താകാതെ നിന്നു.

തിലക് വർമ 47പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതം സെഞ്ചറി പൂർത്തിയാക്കി. രണ്ടാം വിക്കറ്റിൽ സഞ്ജു – തിലക് സഖ്യം 86 പന്തിൽ അടിച്ചുകൂട്ടിയത് 210 റൺസ്. ഇതും ചരിത്രമാണ്


ആദ്യ ഓവറിൽത്തന്നെ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ വിട്ടുകളഞ്ഞ ഓപ്പണർ അഭിഷേക് ശർമ 18 പന്തിൽ 36 റൺസെടുത്ത് പുറത്തായി. രണ്ടു ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ സഞ്ജു – അഭിഷേക് സഖ്യം 35 പന്തിൽ 73 റൺസ് അടിച്ചുകൂട്ടി തകർപ്പൻ തുടക്കം നൽകിയതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്.


ആദ്യം ബാറ്റുകൊണ്ട്ഉഴുതുമറിച്ച വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ പന്തുകൊണ്ടും ഇന്ത്യൻ ടീം ​ക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുക്കി.

ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യ കൂറ്റൻ വിജയം നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറിൽ 148 റൺസിൽ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. കെബർഹയിൽ നടന്ന രണ്ടാം ട്വന്റി20യിൽ മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. തുടർച്ചയായ രണ്ടാം സെഞ്ചറി കുറിച്ച തിലക് വർമയാണ് കളിയിലെ കേമനും പരമ്പരയുടെ താരവും.

Follow us on :

More in Related News