Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 14:25 IST
Share News :
ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ട്രാജിക് ചിത്രം ‘സനം തേരി കസം’ 9 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിലേക്ക് റീ റിലീസിന് എത്തി. രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2016ലായിരുന്നു ‘സനം തേരി കസം’ ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത്.
2016 ൽ തിയേറ്ററുകളിലേക്ക് എത്തിയപ്പോൾ ചിത്രത്തിന് വ്യത്യസ്ത പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ പിന്നീട് പ്രതീക്ഷിച്ച പോലെ വിജയം നേടാനാകാത്തത് കൊണ്ട് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. ചിത്രം ഒടിടിയിലെത്തിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഒമ്പതുവർഷങ്ങൾക്കിപ്പുറം ‘സനം തേരി കസം’ ഇൻസ്റ്റാഗ്രാം റീലുകളിലും വിഡിയോകളിലും വൈറലായി മാറി യുവത്വത്തിന്റെ പ്രിയപ്പെട്ടതായി മാറി. രണ്ടാം വരവിൽ ‘സനം തേരി കസം’ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യ ദിനം 20,000 ടിക്കറ്റുകൾ വിറ്റഴിച്ചു. ബദാസ് രവി കുമാർ, ലവ്യാപ, ഇന്റർസ്റ്റെല്ലാർ (റീ-റിലീസ്) എന്നീ ചിത്രങ്ങളും ഇതിനോടൊപ്പം പ്രദർശനത്തിനെത്തുന്നുണ്ട്. എന്നാൽ ഇവയേക്കാളെല്ലാം മികച്ച പ്രതികരണം ‘സനം തേരി കസ’ത്തിനാണ് ലഭിക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.