Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫ് അന്തരിച്ചു

11 Jan 2026 23:11 IST

CN Remya

Share News :

കോട്ടയം: പ്രമുഖ ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും, റോസമ്മ പുന്നൂസിൻ്റെയും സഹോദര പുത്രനാണ് സാബു ജോസഫ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലുജോർജ് സഹോദരനാണ്. 

കോട്ടയം ബേക്കർ ജംഗ്ഷനിലെ പി. ടി. ചാക്കോയുടെ പ്രതിമ, തിരുവനന്തപുരത്തെ അക്കമ്മ ചെറിയാൻ്റെ പ്രതിമ, കോട്ടയം രൂപതയിലെ മുൻ ബിഷപ് തോമസ് തറയില്‍, സി. കേശവൻ, എം. എൻ ഗോവിന്ദൻ നായർ, ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോൻസാമ്മ, റവ. ബഞ്ചമിൻ ബെയിലി, രാമപുരത്തെ തേവർ പറമ്പില്‍ കുഞ്ഞച്ചൻ, പാറേമാക്കല്‍ മാർ തോമസ് ഗോവർണ്ണോദർ, കോട്ടക്കല്‍ ആര്യ വൈദൃശാല വൈദ്യരത്‌നം പി. എസ് വാര്യർ, ഒളശ്ശ ഓ സി തോമസ്, കട്ടക്കയം ചെറിയാൻ മാപ്പിള, സിനിമ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോ, കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം . സ്കൂളിലെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള എന്നിവരുടെ പ്രതിമകള്‍ സാബു ജോസഫ് നിർമിച്ചതാണ്. 

ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കള്‍: ആൻ ട്രീസ അല്‍ഫോൻസ് (യുകെ), റോസ് മേരി അന്റണി (സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്‌ഡിഎഫ്‌സി, തൃശൂർ). മരുമക്കള്‍: പ്രവീണ്‍ അല്‍ഫോൻസ്, ജോണ്‍ പിട്ടാപ്പള്ളി, ആൻ്റണി ജോസ് കോണിക്കര.

Follow us on :

More in Related News