Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടിയിൽ ഗ്രാമീണ വനിതാദിനാചരണം സംഘടിപ്പിച്ചു.

29 Oct 2024 16:55 IST

WILSON MECHERY

Share News :


...............................................

കൊരട്ടി : കൊരട്ടി പഞ്ചായത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ലോക ഗ്രാമീണ വനിതാദിനം ആഘോഷിച്ചു ഗ്രാമിണവനിതാ ദിനാചരണം കൊരട്ടി കമ്യൂണിറ്റി ഹാളിൽ വെച്ച് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി. സി. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു . കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹി ച്ചു . യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ജീവിതാനുഭവങ്ങൾ എഴുതി തയ്യാറാക്കിയ പുസ്തകം മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ. എം. ജി. ബാബു പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജുവും ഹരിത കർമ്മ സേന കോർഡിനേറ്റർ എം.ആർ. രമ്യക്കും കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.

യോഗത്തിൽ ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക പശ്ചാത്തലം എന്ന വിഷയത്തെക്കുറിച്ച് കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ. ആർ.സുമേഷ്,

ഗ്രാമീണ വനിതാദിനത്തിൻ്റെ പ്രസക്തിയെക്കുറിച്ച് ജൂന. പി. എസ് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം)

എന്നിവർ വിഷയാവതരണം നടത്തി.

ഹരിത കർമ്മ സേനാംഗങ്ങൾ, കർഷകർ , സ്വയം തൊഴിൽ സംരംഭകർ, തൊഴിലുറപ്പു തൊഴിലാളികൾ, അങ്കണവാടി പ്രവർത്തകർ ആശ വർക്കർമാർ തുടങ്ങി വ്യത്യസ്ഥ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രതിനിധികൾ അവരുടെ അനുഭവങ്ങളും ആശങ്കകളും പങ്കുവെച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊരട്ടി യൂണിറ്റ് പ്രസിഡന്റ്‌ എം. ജെ. തങ്കച്ഛൻ, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ നൈനു റിച്ചു, പഞ്ചായത്ത് മെമ്പർ ഷിമ സുധിൻ, ജെയ്നി ജോഷി, റെയ്മോൾ ജോസ്, പി എസ്. സുമേഷ്, വി.എം വാസു, ടി.വി. ഗ്രീഷ്മ കുടുംബശ്രീ ചെയർപേഴ്സൺ സ്മിത രാജേഷ്, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News