Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 07:58 IST
Share News :
കോട്ടപ്പുറത്ത് വീട് കുത്തി തുറന്ന് കവർച്ച
പറവൂർ: പറവൂർ - ആലുവ റോഡിൽ കോട്ടപ്പുറം ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിൽ മോഷണം. ചുള്ളിപ്പറമ്പിൽ സൈഫി റഹ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹവും കുടുംബവും തിങ്കളാഴ്ച രാവിലെ ഒരു യാത്ര പോയതിനാൽ വീട്ടിൽ മറ്റാരുമുണ്ടായില്ല. ഇവർ സ്ഥലത്തില്ലാത്ത വിവരം മനസ്സിലാക്കിയാണ് മോഷണം നടന്നതെന്നാണ് സൂചന. സൈഫി സർക്കാർ സർവീസിൽ നിന്ന് വിരമിച്ചയാളും, ഭാര്യ സർക്കാർ ജീവനക്കാരിയുമാണ്. അടുക്കള ഭാഗത്തെ നാല് വാതിലുകൾ തകർത്ത് അകത്ത് കയറിയ സംഘം നാല് ലാപ്ടോപ്പുകൾ, രണ്ട് സ്മാർട്ട് വാച്ച്, വീഡിയോ ഗെയിം ഉപകരണങ്ങൾ എന്നിവയും പേഴ്സിലുണ്ടായിരുന്ന 17000 രൂപയും കവർന്നു.
ഒരു എടിഎം കാർഡ്, തിരിച്ചറിയൽ രേഖകൾ, മൂന്ന് ബാഗുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
വീടിൻ്റെ ഇരു നിലകളിലേയും അലമാരികൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും, മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ച ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്. വീട്ടിലെ സിസി ടിവിയുടെ ഡിവിആർ, ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയിട്ടുണ്ട്. ഇതിനാൽ വീഡിയോ ദ്യശ്യങ്ങൾ ലഭ്യമായിട്ടില്ല. യാത്രക്കിടെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നോക്കിയപ്പോൾ ഓഫ് ലൈൻ കാണിച്ചതിനെ തുടർന്ന് സൈഫി റഹ്മാൻ അയൽവാസിയെ വിളിച്ചു വിവരം പറഞ്ഞു. അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നെന്ന് വിവരം മനസ്സിലായത്. ആലുവ വെസ്റ്റ് പൊലീസും, വിരലടയാള വിദഗ്ദ്ധരും, പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
Follow us on :
Tags:
More in Related News
Please select your location.