Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാടക കുടിശിഖ; വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവം. വീട്ടുടമ ഉൾപ്പടെ രണ്ട് പേർക്കെതിരെ കേസ്.

07 Jan 2025 17:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വീടിൻ്റെ വാടക രണ്ട് മാസമായി കുടിശിഖ വന്നതിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വാടകക്കാരിയായ വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി. സംഭവത്തിൽ വീട്ടുടമ ഉൾപ്പടെ രണ്ട് പേർക്കെതിരെ പോലിസ് കേസ് എടുത്തു. ഏറ്റുമാനൂർ ചിറയിൽ തോംസൺ വില്ലയിൽ ചാർളി, ഇയാളുടെ സഹായിയും കാർ ഡ്രൈവറുമായ ഏറ്റുമാനൂർ സ്വദേശിക്കുമെതിരെയാണ് തലയോലപ്പറമ്പ് പോലിസ് കേസ്സ് രജിസ്റ്റർ ചെയ്തത്. തലയോലപ്പറമ്പ് സിലോൺ കവലയിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കാറിൽ എത്തിയ ഇവർ വീടിനുള്ളിലെയ്ക്ക് അതിക്രമിച്ച് കയറുകയും വാടകക്കാരിയായ 50 കാരിയെ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും തുടർന്ന് വീട്ടുമുറ്റത്തേക്ക് തള്ളിയിട്ട ശേഷം ഇവർ വീടിനുള്ളിൽ കയറി വീടിൻ്റെ താക്കോൽ എടുത്ത് വീട് പൂട്ടി പോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ വീട്ടമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Follow us on :

More in Related News