Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 13:54 IST
Share News :
പാവറട്ടി:ഈയിടെ ട്രെൻഡിങ് ആയ മലയാള സിനിമാ റീ -റിലീസുകൾക്കിടയിൽ പത്ത് വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്ത് ഒരു മലയാള ആൽബം.ആത്മീയത ഹരിത വിപ്ലവത്തിലൂടെ എന്ന ആശയത്തിൽ പുറത്തിറങ്ങി ശ്രദ്ധ നേടിയ "കാനന വാസൻ” എന്ന ഗാനോപഹാരമാണ് വർഷങ്ങൾ ശേഷം പുതിയ സാകേതിക വിദ്യകൾ ഉപയോഗിച്ച് മാറ്റം വരുത്തി റീ - റിലിസ് ചെയ്തത്.ഇത്തരമൊരു സംരംഭം കേരളത്തിൽ തന്നെ ആദ്യത്തേതാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ റീ -റിലിസ് കർമ്മം നിർവഹിച്ചു.അഡ്വ.സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമ സീരിയൽ താരദമ്പതികളായ ടിറ്റോ പുത്തൂർ,ബിമിത പുത്തൂർ എന്നിവർ മുഖ്യാതിഥികളായി.അഡ്വ.രവി ചങ്കത്ത് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ അനിൽ അമ്പാടി,സംപ്രീത് കൃഷ്ണ അയിനിപ്പുള്ളി,ടി.ആർ.അജിത് കുമാർ, , സനീഷ് ഗുരുവായൂർ, വിജീഷ്. പി , ഹരിദാസ് മരുതയൂർ, രജീഷ് മരുതയൂർ, എന്നിവർ ആശംസകൾ നേർന്നു. ഗുരുവായൂരിനടുത്ത മരുതയൂർ എന്ന നാട്ടിൻപുറത്ത് വ്യത്യസ്തമായ ദൃശ്യ സംസ്കാരം വളർത്തിയെടുക്കാൻ രൂപീകരിച്ച ചിത്ര കേരള സൊസൈറ്റിയുടെ ബാനറിൽ ഒരുക്കിയ ആൽബത്തിലെ അഭിനേതാക്കളെല്ലാം വിവിധ മേഖലകളിൽ ജോലി ചെയ്ത മരുതയൂർ ഗ്രാമനിവാസികളാണ്.ആൽബത്തിൽ ഒരു പ്രമുഖ റോളിൽ അഭിനയിച്ചിരുന്ന പ്രശസ്ത അയ്യപ്പ ഭക്തനായ കുഞ്ഞുമോൻ സ്വാമി ഈയിടെ കാലയവനികക്കുള്ളിൽ മറഞ്ഞു.
Follow us on :
Tags:
Please select your location.