Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീഡനമേറ്റ അനാഥ യുവതി ഒന്നര വർഷം അബോധാവസ്ഥയിൽ: 3 പേർ പിടിയിൽ

19 May 2024 07:33 IST

Enlight Media

Share News :

കുന്നമംഗലം ∙ അനാഥയുവതിയെ സൗഹൃദം നടിച്ച് ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയും മർദിച്ച് അവശനിലയിലാക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി പാറയിൽ മുഹമ്മദ് ഷാഫി (30), പട്ടാമ്പി പരദൂർ മാർക്കശ്ശേരി മുഹമ്മദ് ഷബീൽ (28), പുളിക്കൽ വല്ലിയിൽ മുഹമ്മദ് ഫൈസൽ (28) എന്നിവരാണ് കോഴിക്കോട്, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നു പിടിയിലായത്. 

2022 ജൂണിലാണു സംഭവം. ഫോൺ വഴി പരിചയം സ്ഥാപിച്ച പ്രതികൾ തന്ത്രത്തിൽ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഒഴയാടിയിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്നു ക്രൂരമായി മർദിക്കുകയും മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു. 

Follow us on :

More in Related News