Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രഞ്ജി ട്രോഫി ക്രിക്കറ്റ്‌ കിരീടം വിദര്‍ഭയ്ക്ക്

02 Mar 2025 16:07 IST

Saifuddin Rocky

Share News :



കോഴിക്കോട് : രഞ്ജി ട്രോഫി ക്രിക്കറ്റ്‌ കിരീടം വിദര്‍ഭയ്ക്ക്. കേരളവുമായുള്ള ഫൈനൽ മത്സരം സമനിലയില്‍ അവസാനിച്ചതോടെ വിദര്‍ഭ കിരീടം ചൂടുകയായിരുന്നു. വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണ് സ്വന്തം നാട്ടിലേത്. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: വിദര്‍ഭ 379, 375/9

കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു വിദർഭയ്ക്ക്. ഈ ലീഡിന്റെ അടിസ്ഥാനത്തിലാണ് അവർ ചാംപ്യന്മാരാകുന്നത്. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനലായിരുന്നു ഇത്. ഇതിന് മുൻപ് ഒരു തവണ സെമി ഫൈനൽ കളിച്ചു എന്നല്ലാതെ ഫൈനലിൽ ഇതാദ്യമായിരുന്നു. കരുത്തരായ വിദർഭയെ ജയിക്കാതെ പിടിച്ചു നിർത്തിയതിനും കലാശപ്പോരിലേക്കുള്ള പോരാട്ട വീര്യത്തിനും കേരളത്തിന്റെ ചുണക്കുട്ടികൾക്ക് നമുക്ക് കയ്യടിക്കാം...


ഫോട്ടോ : രഞ്ജി ട്രോഫി ഫൈനലിസ്റ്റ് ആയ കേരള ടീം

Follow us on :

More in Related News