Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമൻ മേട്ടൂര് അനുസ്മരണം തിങ്കളാഴ്ച തൊടുപുഴയിൽ.

27 Oct 2024 20:10 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



മുണ്ടക്കയം: അഖില തിരുവിതാംകൂർ മല അരയ മഹാസഭ സ്ഥാപക ആചാര്യൻ രാമൻ മേട്ടൂരിന്റെ 15-ാ മത് ജന്മദിനാഘോഷം തിങ്കളാഴ്ച തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുമെന്ന് സഭാ സംസ്ഥാന പ്രസിഡണ്ട് കെ.ബി ശങ്കരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7:30ന് പൂമാല സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന വേദിയിലേക്ക് ദീപശിഖാ പ്രയാണവും, തൊടുപുഴ ഗാന്ധി സ്ക്വയർ മൈതാനത്ത് നിന്നും ഘോഷയാത്രയും നടക്കും. അഖില തിരുവിതാംകൂർ മല അരയ മഹാസഭ സംസ്ഥാന പ്രസിഡണ്ട് കെ. പി ശങ്കരന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര പട്ടികവർഗ്ഗ വികസനകാര്യ സഹമന്ത്രി ദുർഗാ ദാസ് ഉയികെ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയാവും. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ്, തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ ഗോത്രവർഗ്ഗ കമ്മീഷൻ അംഗം അഡ്വ: സേതുനാരായണൻ, അഖില തിരുവിതാംകൂർ മല അരയ മഹാസഭ ജനറൽ സെക്രട്ടറി വി.പി ബാബു, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശാംരാജ് തുടങ്ങിയവർ സംസാരിക്കും. അഖില തിരുവിതാംകൂർ മല അരയ മഹാസഭ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പോഷക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സഭയുടെ എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കോട്ടയം, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. വി വിജയൻ, ജനറൽ സെക്രട്ടറി വി.പി ബാബു, ട്രഷറർ വി.എൻ രുഗ്മണി, കാഞ്ഞിരപ്പള്ളി മേഖലാ കോഡിനേറ്റർ എം.എസ് സതീഷ്, ചെയർമാൻ പി. ആർ ചെല്ലപ്പൻ തുടങ്ങിയവരും പങ്കെടുത്തു.

Follow us on :

More in Related News