Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 11:11 IST
Share News :
മേപ്പയ്യൂർ: പുറക്കാമല സംരക്ഷണ സമിതി ജമ്യം പാറയ്ക്ക് സമരം കഴിഞ്ഞ ദിവസം ഉയർത്തിയ സമര പന്തൽ ഇന്നലെ രാത്രി തകർത്തു.ക്വാറി മാഫിയയുടെ ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് പുറക്കാമല സംരക്ഷണ സമിതി ആരോപിച്ചു.ഇതിൽ പ്രതിഷേധിച്ച് കാലത്ത് നടന്ന പ്രതിഷേധപ്രകടനത്തിന് ശേഷം മണപ്പുറം മുക്കിൽ ചേർന്ന പ്രതിഷേധ പൊതുയോഗം
ആർ.ജെ. ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഇല്യാസ് മുയിപ്പോത്ത് അദ്ധ്യക്ഷത വഹിച്ചു.വി.എ.ബാലകൃഷ്ണൻ, കീഴ്പ്പോട്ട് അമ്മത് കമ്മന ഇസ്മയിൽ, എം.കെ.മുരളീധരൻ, കെ. സിറാജ്എന്നിവർ സംസാരിച്ചു.പുറക്കാമല ഖനനത്തിനെതിരായ ജനകീയ സമരപന്തൽ തകർത്തഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4മണിക്ക് പുറക്കാമലയിലെക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മേപ്പയ്യൂർ പോലീസിൽ പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർ പരാതി നൽകി.
Follow us on :
Tags:
More in Related News
Please select your location.