Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അനധികൃതമായി ട്രസ്റ്റിന്റെ മറവിൽ തരം മാറ്റിയ ഭൂമി ഏറ്റെടുക്കുന്നതിന് നടപടികൾ ആരംഭിച്ചു.

20 Jun 2025 19:03 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം ജില്ലയിൽ വൈക്കം താലൂക്ക്‌ ലാൻഡ് ബോർഡിന് കീഴിലുള്ള ഔസേഫ് മാത്യു, കൊല്ലംപറമ്പിൽ, ട്രസ്റ്റി വി. ജെ പാപ്പു വി.എം റസിഡൻസി തൃപ്പൂണിത്തറ എന്നിവർ അനധികൃതമായി കൈവശംവച്ച ഭൂമി

ഏറ്റെടുക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചു. വൈക്കം താലൂക്കിലെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലെ 70 ഏക്കറിലധികം വരുന്ന ഭൂമിയാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നത്.

ട്രസ്റ്റി വി. ജെ പാപ്പുവിൻ്റെ പേരിലുള്ള ഭൂമിയാണ് ആദ്യം ഏറ്റെടുക്കുന്നത്. റവന്യൂ വകുപ്പ് അധികൃതർ ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഇവിടങ്ങളിൽ ബോർഡ് സ്ഥാപിച്ചു. പൊതി ആശുപത്രിക്ക് സമീപം 1.9 ഏക്കർ, പള്ളിക്കവല ജംഗ്ഷന് സമീപം 8 സെൻ്റ്, മൈ സിനിമാ തീയ്യേറ്ററിന് സമീപം, മറവൻതുരുത്ത് പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം 2 ഏക്കർ, പാലാംകടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചു.

ഇവരിൽ നിന്നും ഭൂമി വാങ്ങിയ ആളുകൾക്ക് നോട്ടീസ് നൽകുന്ന നടപടികൾ അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. റബ്ബർ പ്ലാന്റേഷൻ ഇനത്തിൽ നേരത്തെ തന്നെ പരിഗണിച്ചിരുന്ന 55 ഏക്കറിലധികം ഭൂമിയും ട്രസ്റ്റിന്റെ മറവിൽ അനധികൃതമായി തരം മാറ്റിയിട്ടുള്ളതായി ലാൻഡ്‌ ബോർഡ്‌ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പ്ലാന്റേഷൻ ഭൂമി പൂർണമായും മിച്ചഭൂമിയിൽപ്പെടുത്തി ഉത്തരവായിരുന്നു. എറണാകുളത്ത് ഇളംകുളം വില്ലേജിലെ കോടികൾ വിലമതിക്കുന്ന 4.22 ഏക്കർ ഭൂമി കേരളത്തിലെ ഏറ്റവും വാണിജ്യ പ്രാധാന്യമുള്ള കടവന്ത്രക്ക് സമീപം ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ റോഡിനോട് ചേർന്നുള്ള പ്രധാനപ്പെട്ട സ്ഥലമാണ്. സോണൽ ലാൻഡ്‌ ബോർഡ്‌ നിലവിൽ വന്ന ശേഷം തോട്ട ഭൂമി തരം മാറ്റിയതിന് 55.72ഏക്കറും മിച്ചഭൂമിയായി സർക്കാരിലേക്ക് ഏറ്റെടുക്കുന്ന ആദ്യ കേസാണിത്. മിച്ച ഭൂമി എത്രയും വേഗം

ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസിൽദാർമാർക്ക് കഴിഞ്ഞ ദിവസം കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാൻ നോട്ടീസ് നൽകിയിരുന്നു.

തുടർന്നാണ് റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചത്. 70 ഏക്കർ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചത്.70 ഏക്കർ ഭൂമിയിൽ നിന്നും 55 ഏക്കർ റബ്ബർ തോട്ടം പൂർണമായും അനധികൃത തരംമാറ്റം നടത്തിയതായി താലൂക്ക് ലാൻഡ് ബോർഡ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ പരിവർത്തനം നടത്തിയ തോട്ടഭൂമി ഉൾപ്പെടെ സർക്കാരിലേയ്ക്ക് മിച്ചഭൂമിയെന്ന നിലയിൽ ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗം ഐകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.തുടർന്നാണ് നടപടി തുടങ്ങിയത്.

Follow us on :

More in Related News