Tue Dec 12, 2023 10:56 PM 1ST

Location  

Sign In

16 വയസ്സുകാരി കുളിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

12 May 2024 21:28 IST

PEERMADE NEWS

Share News :


 


പീരുമേട്: മ്ലാമല

എസ്റ്റേറ്റ് ലയത്തിൽ താമസക്കാരിയായ 16 വയസ്സുകാരി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.അയൽവാസി ശരത്തിനെ (30)യാണ് വണ്ടിപെരിയാർ പോലീസ് അറസ്റ്റ് ചെയ്തു.


ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.സംഭവത്തെ തുടർന്ന് പ്രതി മൊബൈൽ തീയിട്ട് കത്തിച്ചു കളയുകയായിരുന്നു. 

പിന്നീട് വീട്ടുകാർ തമ്മിൽ വഴക്കുണ്ടാവുകയും  

സംഭവം പുറത്താവുകയും ചെയ്തു.തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വണ്ടിപ്പെരിയാർപോലീസിൽപരാതി നൽകിയത്. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കുട്ടികൾക്കെതിരായ അതിക്രമം, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യത്കട്ടപ്പന പോക്സോകോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.



 

Follow us on :

Tags:

More in Related News