Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

05 Apr 2024 21:44 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


 കോരുത്തോട് മടുക്ക റാക്കപ്പതാൽ ഭാഗത്ത് ചൂരനോലിയിൽ വീട്ടിൽ അജുരാജ് (21) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11:15 മണിയോടുകൂടി കോരുത്തോട് സ്വദേശിയായ യുവാവിനെ റാക്കപ്പതാൽ ഭാഗത്ത് വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, പിന്നീട് കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

Follow us on :

More in Related News