Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - ഒ. ബി. സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൂത്തോട്ട പുത്തൻകാവിൽ ശ്രീ സരസിൽ (കൃഷ്ണ ഭവൻ) കെ.എസ് അനിൽകുമാർ (64).

10 May 2026 21:32 IST

santhosh sharma.v

Share News :

വൈക്കം: ഒ. ബി. സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൂത്തോട്ട പുത്തൻകാവിൽ ശ്രീ സരസിൽ (കൃഷ്ണ ഭവൻ) കെ.എസ് അനിൽകുമാർ (64) നിര്യാതനായി. റിട്ടേഡ് എസ് ബി ഐ മാനേജരായിരുന്നു പരേതൻ. എസ് എൻ ഡി പി യോഗം പൂത്തോട്ട 1103-ാം നമ്പർ ശാഖ മുൻ വൈസ് പ്രസിഡൻ്റും ദീർഘകാലമായി ഭാരവാഹിയുമായി പ്രവർത്തിച്ചു വരികയായിരുന്നു. വൈക്കം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി എം. പി സെന്നിൻ്റെ സഹോദരി ഭർത്താവാണ് പരേതൻ.

സംസ്‌കാരം നാളെ (മെയ് 11 ) തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ - സുബ്ന (ചെമ്പ് ഏനാദി മണലിൽപ്പറമ്പിൽ കുടുംബാംഗം). മക്കൾ - അരവിന്ദ് അനിൽ (കെ .ഇ. ഐ.എൽ), ഡോ. അജ്ജന (രാജഗിരി ഹോസ്പ്പിറ്റൽ ).മരുമകൾ - ഡോ.ചൈത്ര (കോട്ടയം മെഡിക്കൽ കോളേജ്).


 

Follow us on :

More in Related News