Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 19:48 IST
Share News :
കടുത്തുരുത്തി: എംഎല്‍എ ഫണ്ടായി ലഭിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ അപാകതകള്‍ക്കും തകര്‍ച്ചയ്ക്കും പഞ്ചായത്ത് ഭരണസമിതി ഉത്തരവാദികളല്ലെന്ന് പഞ്ചായത്തധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍എസ്ജിഡി എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ സീലിംഗ് അടക്കമുള്ള നിര്‍മാണങ്ങള്‍ കഴിഞ്ഞ 17 നും 20 തീയതികളില്‍ മഴയത്ത് തകര്‍ന്നു വീണ സംഭവത്തെ രാഷ്ട്രീയമായി കണ്ടു വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പ്രസിഡന്റ് ഉള്‍പെടെയുള്ള പഞ്ചായത്തംഗങ്ങള്‍ പറയുന്നു. നിര്‍മാണ അപാകതമൂലം ഉണ്ടായിരിക്കുന്ന അപകടത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രിയോടും സ്ഥലം എംഎല്‍എ മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍, എല്‍എസ്ജി ജോയിന്റ് ഡയറക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടതായും ഇക്കാര്യങ്ങള്‍ ആവശ്യപെട്ടു പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി ഇക്കാര്യം രേഖാമൂലം അധികൃതര്‍ക്കെല്ലാം നല്‍കിയതായും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. നിര്‍മാണ കരാറുകാരന് ബില്ല് മാറി നല്‍കിയിട്ടില്ലെന്നും നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടിയും നിര്‍മാണ മേല്‍നോട്ടവുമെല്ലാം നടത്തിയത് ജില്ലാ, ബ്ലോക്ക് എന്‍ജിനീയറിംഗ് വിഭാഗമാണെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ട്ങ്ങള്‍ക്കായി ബിജെപിയും യുഡിഎഫും നടത്തുന്ന കുപ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു. നിയമവിധേയമല്ലാത്ത ഒരു നടപടികളും തീരുമാനങ്ങളും ഒരു വിഷയത്തിലും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, പഞ്ചായത്തംഗങ്ങളായ തോമസ് പനയ്ക്കല്‍, ജോമോന്‍ മറ്റം, പി.ആര്‍. സുഷമ, ലില്ലി മാത്യു, ബീന ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.