Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 18:55 IST
Share News :
കോട്ടയം: അക്ഷരരൂപിണിയായ സരസ്വതി ദേവിയുടെയും പ്രപഞ്ച സംരക്ഷകനായ ഭഗവാൻ മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന പനച്ചിക്കാട് ദക്ഷിണമൂകാംബികയിലെ നവ രാത്രി മഹോത്സവം 2024 ഒക്ടോബർ 2 ബുധൻ മുതൽ 13 ഞായർ വരെ (1200 കന്നി - 16 മുതൽ 27 വരെ) ആഘോഷിക്കും. ഒക്ടോബർ 10ന് വൈകിട്ട് വിശിഷ്ടഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്‌പും നടക്കും. ഒക്ടോബർ 12ന് മഹാനവമി ദർശനം, 13ന് രാവിലെ നാലിന് പൂജയെടുപ്പോടെ വിദ്യാരംഭത്തിനു തുടക്കമാകും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തിൽ രാപകൽ ഭേദമെന്യേ വിവിധ കലാപരിപാടികൾ അരങ്ങേറുന്നതോടൊപ്പം ദേശീയസംഗീത നൃത്തോത്സവവും നടക്കും.
കലോപാസകരുടെ എണ്ണത്തിലുള്ള വർദ്ധനമൂലം ഒരുദിവസംകൂടി ഉൾപ്പെടുത്തി കലോപാസന ആരംഭിക്കുവാനാണ് ദേവസ്വം തീരുമാനം.
നവരാത്രി നാളുകളിൽ ക്ഷേത്രാനുഷ്‌ഠാനങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ മുറജപം, പുരുഷ സൂക്‌താർ ച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്‌താർച്ചന തുടങ്ങിയ പൂജകൾ തന്ത്രിമുഖ്യൻ പെരിഞ്ഞേരിമന വാസു ദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.