Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 13:07 IST
Share News :
ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് പൃഥ്വി ഷാ നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് രഞ്ജി ട്രോഫിക്കുള്ള ടീമിനെ മുംബൈ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായിരുന്ന പൃഥ്വി ഷാക്ക് ടീമിൽ ഇടം നേടാനാൻ സാധിച്ചിരുന്നില്ല. ത്രിപുരയ്‌ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. ടൂർണമെന്റിൽ തുടര്‍ന്ന് കളിപ്പിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഇടവേള ആവശ്യമുണ്ട്, നന്ദി.- പൃഥ്വി ഷാ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകളാണിത്. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ താരത്തിന് സെഞ്ചുറി നേടാൻ കഴിഞ്ഞിരുന്നു , ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ചുറി നേടി.
2018-ല്‍ ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍, പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും കരിയറിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാനായിരുന്നില്ല. അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് താരത്തിനെ മുംബൈ ടീമില്‍ നിന്ന് പുറത്താക്കാനുള്ള കാരണം.
സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റിയാണ് താരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. പൃഥ്വി ഷായ്ക്ക് പകരം 29-കാരന്‍ ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ അഖില്‍ ഹെര്‍വാദ്കറെ മുംബൈ ടീമിലെടുത്തിട്ടുണ്ട്. പരിശീലന സെഷനുകള്‍ മുടക്കുന്നത് പതിവാക്കിയ താരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഒഴിവാക്കിയിരിക്കുന്നത്.
സമയത്ത് പരിശീലനത്തിന് എത്താത്തതും താരത്തിന് തിരിച്ചടിയായി. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. സീസണില്‍ രണ്ടു മത്സരങ്ങളില്‍ കളിച്ച ഷായ്ക്ക് ഭേദപ്പെട്ട പ്രകടനം പോലും പുറത്തെടുക്കാനും സാധിച്ചിരുന്നില്ല. ബറോഡയ്ക്കെതിരായ മത്സരത്തില്‍ ഏഴ്, 12 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്ണെടത്തു. പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 39 റണ്‍സെടുത്തിരുന്നു.
Follow us on :
Tags:
More in Related News
Please select your location.