Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2025 19:08 IST
Share News :
.
മുക്കം :ഉമ്മൻചാണ്ടി കൾച്ചറൽഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരിയിലെ ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിക്ക് ഡയാലിസിസ് കിറ്റ് നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചുജില്ലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ആശ്വാസിന് നല്കുന്ന കൈത്താങ്ങ് ചാണ്ടി ഉമ്മൻ എം. എൽ. എ ആഗസ്റ്റ് 20 നു ബുധനാഴ്ച 2.30 നു ആനയാoകുന്നിലെ ആശ്വാസ് ഓഫീസിൽ വെച്ച് ഭാരവാഹികൾക്ക് കൈമാറും . ഡി . സി .സി പ്രസിഡണ്ട് അഡ്വ . കെ . പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും.
വൃക്കരോഗികൾ ദിനേനെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാവപ്പെട്ടവർക്ക് നല്കുന്ന സഹായം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണനിലനിർത്താനാണ്. ജീവിച്ചിരുന്നകാലത്ത്പ്രയാസപ്പെടുന്നവരെ ആശ്വസിപ്പിക്കുന്നതിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ച ഉമ്മൻചാണ്ടിയുടെമാതൃകയാണ് കൾച്ചറൽഫോറoതുടരുന്നത്ജില്ലകളിലുംനിയോജകമണ്ഡലങ്ങളിലും ഫോറത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയിട്ടുണ്ട് .
വാർത്താ സമ്മേളനത്തിൽ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ജില്ലാ പ്രസിഡണ്ട് അബ്ദു കൊയങ്ങോറൻ,ആശ്വാസ് കോ -ഓഡിനേറ്റർ നടുക്കണ്ടി അബൂബക്കർ ,കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സാദിഖ് കുറ്റിപ്പറമ്പ് ,മുക്കം മുൻസിപ്പാലിറ്റി കൌൺസിലർ വേണു കല്ലുരുട്ടി,കാരശ്ശേരി യു . ഡി . എഫ് കൺവീനർ സമാൻ ചാലൂളി പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.