Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ആദിത്യപുരത്തെ ബെവ്കോ ഔട്ട് ലെറ്റിന് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

28 Jun 2024 20:52 IST

santhosh sharma.v

Share News :

വൈക്കം : കടുത്തുരുത്തി ആദിത്യപുരത്ത് പ്രവർത്തിക്കുന്ന ബിവറേജിന് സമീപം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ ആയാംകുടി മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗ് (27) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ബിവറേജിൽ എത്തിയ മുട്ടുചിറ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ബിവറേജിൽ എത്തിയപ്പോൾ അനുരാഗിന്റെ കൂടെയുണ്ടായിരുന്നയാളുടെ തോളിൽ യുവാവ് മുട്ടിയതിനെ തുടർന്ന് അത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം യുവാവ് ബിവറേജിൽ നിൽക്കുന്ന സമയത്ത് സംഘം ചേർന്ന് എത്തി വീണ്ടും യുവാവിനെ ആക്രമിച്ചശേഷം കടന്നുകളയുകയുകയായിരുന്നു.. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന്

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ധനപാലൻ്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു.

Follow us on :

More in Related News