Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2024 21:14 IST
Share News :
നെടുങ്കണ്ടം: 7.5 കിലോഗ്രാം കഞ്ചാവുമായി രാമക്കൽമേട്ടിൽ
ഒരാൾ പിടിയിൽ. മുണ്ടക്കയത്ത് സ്ഥിരതാമസമാക്കിയ കൂട്ടാർ സ്വദേശി കളപ്പുരക്കൽ ജിതിനാണ് (42) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് സംഘവും,
നെടുങ്കണ്ടം പോലീസും ചേർന്ന് രാമക്കമേട്ടിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോകാൻ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളിലായി കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശിൽ നിന്നും ജില്ലയുടെ വിവിധ മേഖലകളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നെടുങ്കണ്ടം എസ്ഐ ടി.എസ്.ജയകൃഷ്‌ണൻ, എഎസ്ഐ ഹരികുമാർ, സിപിഓമാരായ ശരത്, ജോസഫ്, പ്രതീഷ്, ഹോം ഗാർഡ് സുധാകരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Follow us on :
More in Related News
Please select your location.