Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 20:18 IST
Share News :
ചാലക്കുടി:
പാരീസ് ഒളിമ്പിക്സിൽ
റിലേ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൽസരിച്ച ,
പൂവമ്മയെ,
MLA യും മറ്റ് ജനപ്രതിനിധികളും, ചാലക്കുടിയിലെ വീട്ടിലെത്തി അനുമോദിച്ചു..
4x400 മീറ്റർ റിലേ മൽസരത്തിലാണ്
ഇന്ത്യയെ പ്രതിനിധീകരിച്ച്
പൂവമ്മ പങ്കെടുത്തത്.
മംഗലാപുരം
സ്വദേശിനിയായ പൂവമ്മ,നോർത്ത് ചാലക്കുടിക്കാരനായ കൂനമ്മാവ് വീട്ടിൽ ജിതിൻ പോളിനെ 2 വർഷം മുമ്പ് വിവാഹം കഴിച്ചതോടെയാണ്
ചാലക്കുടിക്കാരിയായി തീർന്നത്.
ജിതിനും കായിക താരമാണ്.
ഏഷ്യൻ ഗെയിംസും, കോമൻ വെൽത്ത് ഗെയിംസും,ലോകചാമ്പ്യൻ ഷിപ്പും ഉൾപ്പെടെയുള്ള മൽസരങ്ങളിൽ
ഇവർ രണ്ടു പേരും
ഇന്ത്യയെ പ്രതിനിധീകരിച്ച്
പങ്കെടുത്തിട്ടുണ്ട്.
പൂവമ്മ നിരവധി തവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം ഉൾപ്പെടെ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ജിതിനും മെഡൽ ജേതാവാണ്.
പൂവമ്മ അർജ്ജുന അവാർഡ്
ജേതാവ് കൂടിയാണ്.
പുവമ്മ ഇപ്പോൾ ഡൽഹിയിൽ
ONGC യിലുംജിതിൻ പോൾ പൂനയിൽ
ഇൻകം ടാക്സ് ഓഫീസറായും
ജോലി ചെയ്യുന്നു.
അനുമോദന യോഗം സനീഷ് കുമാർ ജോസഫ് MLA ഉത്ഘാടനം ചെയ്തു.
നഗരസഭവൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷതവഹിച്ചു.
കൗൺസിലർമാരായ വി.ഒ പൈലപ്പൻ ഷിബു വാലപ്പൻ, ലില്ലി ജോസ്, സൂസമ്മ ആൻ്റണി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.