Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 07:51 IST
Share News :
കോട്ടയം: ‘ചർച്ചക്ക് മറുപടി തോക്കല്ല, തോക്കുകൊണ്ടല്ല ഒന്നും പരിഹരിക്കേണ്ടത്, അതിന് കഴിയുകയുമില്ല. ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദു:ഖം, അത് ഭയങ്കരമാണ്. തുടർന്ന് പറയാനാകാതെ അന്നു മാത്യുവും അഞ്ജു മാത്യുവും പൊട്ടിക്കരഞ്ഞു. വിധി പ്രസ്താവനത്തിനു പിന്നാലെയായിരുന്നു കൊല്ലപ്പെട്ട കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയയുടെ മക്കളായ അന്നുവിന്റെയും അഞ്ജുവിന്റെയും കണ്ണീരോടെയുള്ള പ്രതികരണം.
‘ഞങ്ങൾ അനുഭവിക്കുന്ന വേദന എന്താണെന്ന് എത്ര പറഞ്ഞാലും ആർക്കും മനസിലാവില്ല. 78 വയസുള്ളയാളെയാണ് അത്ര ക്രൂരമായി കൊന്നത്. നിരപരാധിയായ മനുഷ്യനെ വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുവർഷമായി പ്രശ്നങ്ങളിലൊന്നും ഇടപെടാതെ സ്വസ്ഥമായി ജീവിച്ചുവരുകയായിരുന്നു അദ്ദേഹം. പലരും പറയുന്നത് പോലെയല്ല കാര്യങ്ങൾ.
ഞങ്ങളുടെ അമ്മയുടെ അവസ്ഥ അത്രയേറെ സങ്കടകരമാണ്. ഇതുവരെ ആ ഷോക്കിൽനിന്ന് പുറത്തുവന്നിട്ടില്ല. കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായാൽ തോക്കെടുക്കുന്നത് ഒന്നിനും ഒരു പരിഹാരമല്ലെന്ന് പുതുതലമുറയെങ്കിലും മനസിലാക്കണം. എല്ലാവർക്കും പാഠമാകണം ഈ ശിക്ഷ. കേസിൽ നീതി കിട്ടി. വിധിയിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു. നാലു പെൺമക്കളാണ് സ്കറിയക്കുള്ളത്. നാലുപേരും ഡോക്ടർമാരാണ്. വിചാരണദിനങ്ങളിൽ നാലുപേരും കോടതിയിൽ എത്തുന്നത് പതിവായിരുന്നു. ശിക്ഷ വിധിച്ച ശനിയാഴ്ച അന്നുവും അഞ്ജുവും മാത്രമാണ് എത്തിയത്. പ്രതിയിൽനിന്ന് പിഴത്തുക ആവശ്യമില്ലെന്ന് ഇവർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കേസിൽ ഏറെ ഗുണകരമായെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ പറഞ്ഞു. വിചാരണക്കിടെ ഇവർക്ക് പലതരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്.
ബന്ധുകൂടിയായ കേസിലെ പ്രതി ജോർജ് കുര്യൻ ഇവരോട് കൂസലില്ലാതെയായിരുന്നു ഇടപെട്ടിരുന്നതും- അദ്ദേഹം പറഞ്ഞു. കേസിലെ 26 സാക്ഷികളിൽ അമ്മയടക്കം മുഴുവൻ ബന്ധുക്കളും കൂറുമാറിയെങ്കിലും മാത്യു സ്കറിയയുടെ കുടുംബം വീട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. പ്രതിക്ക് ശിക്ഷ ലഭിക്കണമെന്ന നിലപാടിൽ ഇവർ ഉറച്ചു നിന്നു. സാക്ഷികളിൽ ചിലർ കൂറുമാറാതിരുന്നതും ഇവരുടെ ഇടപെടലിനെതുടർന്നായിരുന്നു.
Follow us on :
More in Related News
Please select your location.