Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിധിയിൽ മാറ്റമില്ല: വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ

07 Oct 2024 18:33 IST

- Enlight News Desk

Share News :

നെഹ്റു ട്രോഫി വള്ളംകളിയുടെ വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിജയിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി വിധി പറഞ്ഞു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്. 

നെഹ്റു ട്രോഫി വള്ളംകളിയുടെ വിധി നിർണയത്തിൽ രണ്ട് പരാതികളാണ് ജൂറിക്ക് ലഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബ്‌ സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി കണ്ടെത്തി.


പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാർട്ടിങ് അടക്കമുള്ള പിഴവുകളെ കുറിച്ച് പരാതിയുള്ളതിനാൽ സാങ്കേതികസമിതിയുടെ വിശദപരിശോധനയും നടത്തി.

Follow us on :

More in Related News