Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിജ്ജാർ വധം: മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കാനഡ

22 Nov 2024 14:25 IST

Shafeek cn

Share News :

ഓട്ടവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കാനഡ. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും, തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്തത്.


കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് കാനഡയുടെ വിശദീകരണം പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ മാധ്യമമായ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തത്.


ഇത്തരം ‘പരിഹാസ്യമായ പ്രസ്താവനകൾ’ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മോശമായ പ്രചാരണങ്ങൾ ഇന്ത്യ–കാനഡ ബന്ധത്തെ കൂടുതൽ വഷളാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് കാനഡ നിഷേധിച്ചിരിക്കുന്നത്.

Follow us on :

More in Related News