Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അയൽപ്പക്ക തർക്കം - അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

10 Apr 2024 18:23 IST

santhosh sharma.v

Share News :

<iframe width="1280" height="720" src="https://www.youtube.com/embed/PyBed5BUUlo" title="വൈക്കത്ത് അയൽപ്പക്ക തർക്കം  അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>


വൈക്കം: അയൽപ്പക്ക തർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആറാട്ടുകുളങ്ങര മoത്തിപ്പറമ്പിൽ ഗിരിജ (60) നാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ആക്രമണത്തിന് ശേഷം സമീപവാസിയായ കിഴക്കെ മoത്തിൽ അപ്പു (52) ഇവിടെ നിന്നും സൈക്കിളിൽ കടന്ന് കളയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്ന വീട്ടമ്മയെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈക്കം പോലീസ് അന്വോഷണം ആരംഭിച്ചു. അയൽവാസികളായ ഇരുവരും വർഷങ്ങളായി തർക്കത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Follow us on :

More in Related News