Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 19:54 IST
Share News :
മുക്കം: നഷ് വയുടെ ശ്രദ്ധേയമായ വിജയ തിളക്കത്തിൽ അധ്യാപകർ ആദരിച്ചു. ഈ വർഷത്തെ എൻ.എം എം.എസ് റിസൽട്ട് വന്നപ്പോൾ കേരളത്തിലെ ഒന്നാം റാങ്ക് ജേതാവായി മാറിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നഷ്‌വ മണിമുണ്ടയിൽ
ദേശീയ തലത്തിൽ ശ്രദ്ദേയമായ സ്കോളർഷിപ്പ് പരീക്ഷയാണ് എൻ.എം.എം.എസ്.
സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥിക്ക് പ്ലസ് ടു പഠന കാലം വരെ വർഷം തോറും പന്ത്രണ്ടായിരം രൂപ ലഭ്യമാകും.കൊടിയത്തൂർ കാരക്കുറ്റി സ്വദേശിയായ നഷ്‌വ ഹസ്സൻ കുട്ടി റുബീന ദമ്പതികളുടെ മകളാണ്. നഷ്‌വയെ പ്രധാനാധ്യാപകൻ ജി.സുധീറിൻ്റെയും പി.ടി.എ പ്രസിഡൻ്റ് സി ഫസൽ ബാബുവിൻ്റെയും നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി അഭിനന്ദിച്ചു.നാസർ കാരങ്ങാടൻ, നിസാം കാരശ്ശേരി, സലീം കൊളായി, ഫാസിൽ കാരാട്ട്, നൗഫൽ പുതുക്കുടി സംബന്ധിച്ചു.
നഷ് വക്കു പുറമെ മറ്റു പതിമൂന്ന് പേർക്കു കൂടി പിടിഎമ്മിൽ എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.ഒ ഫാത്തിമ നുഹ,എ പി മിസ്‌ല,കെ ആയിശ മിദ്ഹ,പി ആലിയ,പി നിവേദ്യ സന്തോഷ്,സിയ ഖദീജ,സി കെ നിദാ ഷെറിൻ,എൻ കെ ഫാത്തിമ അസ്മിൻ,പി ഹെന്നാ മറിയം,സി ഇഷാൻ മുബശ്ശിർ,മുഹമ്മദ് ഹാമിസ്,വി പി ഫാത്തിമ ഫർഹ,ആമി സതീഷ് എന്നിവരാണ് മറ്റു വിദ്യാർത്ഥികൾ '
ചിത്രം : നഷ് വ.
Follow us on :
Tags:
More in Related News
Please select your location.