Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ വൈര്യാഗത്തെ തുടർന്ന് യുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മറവൻതുരുത്ത് സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി.

11 Apr 2024 00:09 IST

santhosh sharma.v

Share News :

<iframe width="1280" height="720" src="https://www.youtube.com/embed/ZW44--HKVNw" title="യുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മറവൻതുരുത്ത് സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>


തലയോലപ്പറമ്പ്: മുൻ വൈര്യാഗത്തെ തുടർന്ന് യുവിനെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും മർദ്ദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി.മറവൻതുരുത്ത് ഇടവട്ടം വൈമ്പാനത്ത് വീട്ടിൽ വി.എസ് അഷൽ (21), ഇടവട്ടം മുന്നാരത്തോണിയിൽ എം.പി ജഗന്നാഥൻ (20), ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.കഴിഞ്ഞ 5 ന് തലയോലപ്പറമ്പ് കിഴക്കെപ്പുറം സ്വദേശിയായ യുവാവിനെ 

തീയറ്ററിൽ വച്ച് മുൻമ്പുണ്ടായ വാക്കുതർക്കത്തെ തുടർന്ന് 

ബൈക്കിൽ പോകുന്നതിനിടെ ബൈക്കുകളിൽ പിൻതുടർന്ന് എത്തിയ സംഘം മർദ്ദിച്ച ശേഷം കടത്തിക്കൊണ്ടു പോകുകയായിരിന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് ശേഷം മുങ്ങി നടന്ന മൂവരെയും വയനാട് വൈത്തിരിയിൽ നിന്നും പിടികൂടുകയായിരുന്നു.ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമൻ്റ് ചെയ്തു.

Follow us on :

More in Related News