Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 22:02 IST
Share News :
മുക്കം : വേനൽ കനക്കുന്നതോടെ മലയോര മേഖലയിൽ കാട്ടുതീ വർധിക്കാനിടയുള്ള സാഹചര്യം മുൻ നിർത്തി കാട്ടുതീ തടയാൻ ബോധവത്കരണ ക്യാമ്പയിനുമായി മുക്കം അഗ്നിരക്ഷാ സേന. "റെഡ് അലെർട്ട്" എന്ന പേരിൽ മലയോര മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് ഫെബ്രുവരി മാസത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഓരോ പഞ്ചായത്തികളിലുമുള്ള സിവിൽ ഡിഫെൻസ്, ആപ്താ മിത്ര വളണ്ടിയർമാർ, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി നടത്തുന്നത്. ക്യാമ്പയിനിന്റെ ആദ്യ പരിപാടി പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കും. തുടർന്നുള്ള ആഴ്ചകളിൽ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിലും നടക്കും. ഓരോ പഞ്ചായത്തിലും അതത് പഞ്ചായത്ത് പ്രസിഡന്റുമാർ പരിപാടി ഉത്‌ഘാടനം ചെയ്യും. കഴിഞ്ഞ വർഷം മുക്കം ഫയർ സ്റ്റേഷന് കീഴിലുള്ള വന പ്രദേശങ്ങളിലും റബ്ബർ തോട്ടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമായി വലുതും ചെറുതുമായ എഴുപതിലധികം തീപിടുത്തങ്ങളാണ് ഉണ്ടായത്. ക്യാമ്പയിനിന്റെ ഭാഗമായി ക്ലാസുകൾ, സുരക്ഷാ ലഘുലേഖ വിതരണം, ഡെമോൺസ്ട്രേഷൻ എന്നിവ സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.