Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടിയുടെയും, പി ജയചന്ദ്രനെയും അനുസ്മരിച്ചു o പാട്ടും പറച്ചിലും സംഘടിപ്പിച്ചു.

09 Feb 2025 22:55 IST

UNNICHEKKU .M

Share News :

മുക്കം: ചേന്ദമംഗല്ലൂർ തനിമ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഉദയം ഹാളിൽ എം.ടി. അനുസ്മരണവും, ഭാവ ഗായകൻ പി. ജയ ചന്ദ്രൻ്റെയും അനുസ്മരണ വും സംഘടിപ്പിച്ചു. ഒപ്പം പാട്ടും പറച്ചിലുമായി വേദി വേറിട്ടൊരു ദൃശ്യവിരുന്നായി. പ്രശസ്ത സിനിമാ സംവിധായകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. എം.ടി. കലാ ലോകത്തെ വൈവിധ്യ മേഖലകളിൽ മഹാ പ്രതിഭയായിരുന്നുവെന്ന് അദ്ദേഹം അഭിയപ്പെട്ടു. അദ്ദേഹത്തിൻ്റെ കഥയും, നോവലും കാലത്തെ അതിജീവിച്ചിരിക്കുന്നതാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. തനിമ കലാസാഹിത്യ വേദി വൈസ് പ്രസിഡ് അബ്ദ റഹിമാൻ ചക്കിങൽ അധ്യക്ഷതവഹിച്ചു.. 'അമീൻ മുന്നൂര് പി ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി തനിമ സെക്രട്ടറി അബ്ദുറഹിമാൻ മേക്കുത്ത് സ്വാഗതവും സാഹിത്യ വിഭാഗം കൺവീനർ ഡോ. പി. സെഡ് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. ബാല സാഹിത്യകാരൻ എസ് ഖമറുദ്ദിൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പാട്ടും പറച്ചിലും, എന്ന തലക്കെട്ടിൽ



 

മലയാള സാഹിത്യത്തിലെ കുലപതി എം.ടി. വാസുദേവൻനായരേയും, ഭാവ ഗായകൻ പി.ജയചന്ദ്രനെയും അനുസ്മരിക്കുന്ന ഗാനങ്ങൾ ടി.എ. അബ്ദല്ല മാസ്റ്റർ, വിറഈഫ്, സുമതി , സുഭാഷിണി, നിമിഷ ജിഹാദ്, ഗഫൂർ നാഗേരി, പി. സെഡ്. അബ്ദുറഹിമാൻ , അബ്ദുറഹിമാൻ ചക്കിങ്ങൽ തുടങ്ങിയവർ ആലാപനങ്ങൾ വി  സദസ്സിനെ ധന്യമാക്കി.


        

Follow us on :

More in Related News