Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ചെറുകിട വ്യവസായ സംരംഭകർക്കുള്ള എം എസ് എം ഇ ക്ലിനിക്ക് ആരംഭിച്ചു.

18 Sep 2025 18:36 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാന സർക്കാർ വാണിജ്യ വകുപ്പ്, കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം, വൈക്കം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ സംരംഭകർക്കുള്ള എം എസ് എം ഇ ക്ലിനിക്ക് ആരംഭിച്ചു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷിൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മേരി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ബി.ചന്ദ്രശേഖരൻ, എം. പ്രവീൺ, ബി. പ്രശാന്ത്, സോണി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ധരായ സജി തോമസ്, അശോക്.പി.ദാസ് ,അഡ്വ. ജോസ് ചന്ദ്രതിൽ, നീതു രവികുമാർ എന്നിവർ ക്ലാസ്സ് നയിച്ചു.

Follow us on :

More in Related News