Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 23:33 IST
Share News :
പീരുമേട്: വന്യമൃഗശല്യത്താൽ വലയുന്ന നാട്ടുകാർക്ക് തിരിച്ചടിയായി ഉദ്യോഗസ്ഥതലത്തിലുള്ള പടല പിണക്കം. പീരുമേട് താലൂക്കിൻ്റെ മുക്കിലും മൂലയിലും വനം വകുപ്പിൻ്റെ വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. വൈൽഡ് ലൈഫ്, ടെറിട്ടോറിയൽ എന്ന രണ്ടു വിഭാഗങ്ങളാണ് പീരുമേട് മേഖലയിൽ വനം വകുപ്പിനുള്ളത്. പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൻ്റെ വിഭാഗം വേറെയും. പീരുമേട് താലൂക്കിൽ 35-ാം മൈലിൽ ഫ്ലയിംഗ് സ്ക്വാഡ് എരുമേലി റേഞ്ചിന് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ മുറിഞ്ഞ പുഴയിൽ ഫോറസ്റ്റ് ഓഫിസും. എന്നാൽ അഴുത റേഞ്ച് ഓഫീസ് പീരുമേട്ടിലാണെങ്കിലും വന്യമൃഗ അക്രമണം ഉണ്ടായാൽ എരുമേലി റേഞ്ച് ഓഫിസറുംകോട്ടയം ഡി.എഫ്.ഒയുടെയും അനുവാദത്തോടെയാണ് നടപടികളിലേക്ക് കടക്കുന്നത്. പീരുമേട്ടിലെ ആർ. ആർ.ടി ടീം എരുമേലി റേഞ്ചിൻ്റെ കീഴിലും ശബരിമല, സത്രം ,ഉപ്പു പാറ ക്കായിട്ടാണ് രൂപികരിച്ചതെന്നും പീരുമേട് പ്രദേശത്ത് ഉണ്ടാകുന്ന വന്യമൃഗശല്യത്തിന് മുറിഞ്ഞപുഴ ഓഫിസിലാണ് ബന്ധപെടേണ്ടതെന്ന തുഗ്ലക്ക് പരിഷ്കാരമാണ് നടത്തിയിരിക്കുന്നത്. പീരുമേട്ടിൽ പെരിയാർ വെസ്റ്റ് എന്ന പേരിൽ ഒരു ഡി.എഫ്.ഒയുടെ കിഴിൽ പ്രവർത്തിക്കുന്ന ഓഫിസിന് ഈ രണ്ടു വിഭാഗവുമായി യാതൊരു ബന്ധവുമില്ല. പീരുമേട് താലൂക്ക് ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർ. ആർ. ടി ഓഫിസിൽ നിലവിൽ ഡ്രൈവർ, വാച്ചർ ഉൾപെടെ ആറ് പേരാണുള്ളത്. അതിൽ ഫോറസ്റ്റർക് സ്ഥലം മാറ്റമാണെന്ന് കേൾക്കുന്നു. ഇവരുടെ വാഹനം കട്ട പുറത്തായിട്ട് ഒൻപത് ദിവസമായി. നന്നാക്കാൻ ഫണ്ട് ഇല്ല എന്നാണ് കാരണമായി പറയുന്നത്. കഴിഞ്ഞ വർഷം കുട്ടിക്കാനം മരിയൻ കോളജിൽ വനം മന്ത്രി നടത്തിയ യോഗത്തിൽ പീരുമേട്ടിലെ ആർ.ആർ.ടി ഓഫിസ് നിലനിർത്തി 12 പേരുടെ അംഗബലത്തോടെ ഉയർത്തുമെന്ന വാഗ്ദാനം ജലരേഖയായി. മുമ്പ് ഉണ്ടായിരുന്ന 9 പേർ എന്നത് 6 ആയി കുറഞ്ഞു. എന്നാൽ പീരുമേട് മേഖലയിൽ കാട്ടാന, കടുവ, പുലി, കാട്ടു പോത്ത്, കരടി, പെരുമ്പാമ്പ്, പന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം മൂലം പ്രദേശവാസികൾ കൃഷി പാടെ ഉപേക്ഷിച്ചു. ഇവയെ കാട്ടിലേക്ക് തുരത്തി ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനം വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇടക്കിടെ പ്രസ്താവന പുറപ്പെടുവിക്കുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല.കടുവയുടെയും കാട്ടാനയുടെയും അലർച്ച കേട്ടാണ് തൻ്റെ ദിനം ആരംഭിക്കുന്നതെന്ന് എം.എൽ. എ പറയുന്നുവെങ്കിലും ഫലപ്രദമായി ഒന്നും ചെയ്യാൻ എം.എൽ എ ക്കും സാധിച്ചിട്ടില്ല. പട്ടാപകൽ സ്കൂൾ മുറ്റത്തു വരെ കാട്ടാന എത്തി തുടങ്ങി. വിദ്യാർത്ഥികളടക്കം ധാരാളം പേർ ദിനവും കടന്നുപോകുന്ന വഴിവക്കിൽ ഏതു സമയവും വന്യമൃഗത്തെ പ്രതിക്ഷിക്കാം എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
Follow us on :
More in Related News
Please select your location.