Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമല സമരം: രാഷ്ട്രീയ ജനതാദൾ നേതാവ് കെ. ലോഹ്യ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

20 Feb 2025 14:19 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജൈവ വൈവിധ്യ പ്രാധാന്യമുള്ള പുറക്കാമലയിൽ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടക്കുന്ന ജനകീയ സമരത്തിനെതിരായ മേപ്പയ്യൂർ പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധമുയരുന്നതിനിടെ സമര നേതാവ് കെ.ലോഹ്യ പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇക്കഴിഞ്ഞ ദിവസം ക്വാറി അധികൃതരും സമരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറിയായ കെ.ലോഹ്യ, എം.കെ.മുരളീധരൻ, കെ.എം.മോഹനൻ തുടങ്ങിയവർ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചികിത്സയിലിരിക്കെ ഇവരുടെ വീടുകളിൽ പോലീസ് റെയ്ഡു നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.ജനതാദൾ നേതാക്കൾക്കൊപ്പമാണ് ലോഹ്യ പോലീസ് സ്റ്റേഷനിൽ ഹാജരായത്.സുനിൽ ഓടയിൽ,ഭാസ്കരൻ കൊഴുക്കല്ലൂർ, പി.മോനിഷ, സി.സുജിത് , കെ.എം. ബാലൻ, പി.ബാലൻ,എ.കെ. നിഖിൽ എന്നിവർ സ്റ്റേഷനിലെത്തി.ജാമ്യമില്ലാത്ത വകുപ്പുകളടക്കം നിരവധി ചാർജുകളാണ് ഇവരുടെ പേരിലുള്ളത്. വൈദ്യ പരിശോധനക്ക് ശേഷം ലോഹ്യയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കും.


ജനാധിപത്യ രീതിയിൽ നടക്കുന്ന ജനകീയ സമരത്തോട് ശത്രുതാപരമായ സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജീവത്തായ വിഷയങ്ങളുയർത്തിയാണ് സമരം നടക്കുന്നതെന്നും കെ. ലോഹ്യ പറഞ്ഞു.വയനാട്ടിലൊക്കെ 18 മുതൽ 30 ഡിഗ്രി ചെരിവുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ70 ഡിഗ്രിയിലധികം ചെരിവുള്ള പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്തുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും. നൂറുകണക്കിന് വർഷങ്ങളായി നിരവധിയായ രാസ ജൈവ ഭാതിക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വലിയ ചെരിവുള്ള പാറകളിൽ നടത്തുന്ന ഖനനം പാറകളേയും മണ്ണടരുകളേയും ദുർബലപ്പെടുത്തും.

Follow us on :

Tags:

More in Related News