Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 11:17 IST
Share News :
അങ്കമാലി ലിറ്റിൽഫ്ളവർ ഐ ഹോസ്‌പിറ്റലുമായി ചേർന്ന് മഹാത്മ ഒരുക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 2025 മാർച്ച് 8ന് രാവിലെ 8.30ന് പരിയാരം സെന്റ് ജോർജ്ജ് ചർച്ച് വികാരി ഫാ. വിൽസൺ എലുവത്തിങ്കൽ കുനൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
ക്യാമ്പിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തികൊടുക്കുന്നു. ശസ്ത്രക്രിയക്ക് തെരെഞ്ഞെടുത്തവർക്ക് യാത്രാചിലവ്, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും..
തുടർന്ന് 11.30ന് നേത്രദാനം ചെയ്‌ത കുടുംബങ്ങളെ ആദരിക്കലും, അവയവ-നേത്രദാനസമ്മതപത്രം സ്വീകരിക്കലും, ബോധവൽക്കരണ സെമിനാറും ബഹു. ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായശിവദാസൻ അവാർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ റവ. ഫാ. സിനു അരിമ്പുപറമ്പൻ എന്നിവർ നിർവ്വഹിക്കുന്നു. ജനപ്രതിനിധികളായ ശ്രീ. ഷാജു മാടോന, പി. പി. ആഗസ്തി, ഡാളി വർഗ്ഗീസ്, സിനിലോനപ്പൻ, ഡാർളി പോൾസൺ എന്നിവർ പങ്കെടുക്കുന്നു. ക്ലാസ്സ് നയിക്കുന്നത് : ജയേഷ് സി. പാറയ്ക്കൽ (കോ ഓഡിനേറ്റർ ഐ ബാങ്ക് അസ്സോസിയേഷൻ, കേരള, എൽ.എഫ്. ഹോസ്‌പിറ്റൽ അങ്കമാലി)
തോമസ് തെക്കേക്കര പ്രഡിഡന്റ്
കൺവീനർ :- ജോയ് ചില്ലായി,
ജോ. കൺവീനർ :- ഡേവീസ് പുന്നേലിപറമ്പൻ
ജോസ് വടക്കൻ
ഒ.എസ്. വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.