Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാപ്പിള കലകൾ: ചരിത്രവും വർത്തമാനവും ദേശീയ സെമിനാർ

25 Jan 2025 10:37 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :

കാൽ നൂറ്റാണ്ട് പിന്നിടുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം ഈ വർഷത്തെ വൈദ്യർ മഹോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഫാറൂഖ് ട്രെയ്നിംഗ് കോളേജുമായി സഹകരിച്ച് മാപ്പിള കലകൾ - ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.

ചരിത്രത്തിലും സംസ്കാരത്തിലും നിർണായക സ്വാധീനം ചെലുത്തിയ കേരള ഫോക് ലോർ വിഭാഗത്തിലെ ഒരു പ്രധാന മേഖലയാണ് മാപ്പിള കലകൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല സ്കൂൾ തലത്തിൽ പോലും ഇന്ന് പല മാപ്പിള കലകളും പാഠപുസ്തകങ്ങളുടെ ഭാഗമാണ്. ധാരാളം പഠനങ്ങൾ അക്കാദമിക തലത്തിൽ മാപ്പിള കലകളെ ആധാരമാക്കി നടന്നിട്ടുണ്ട്. യു.ജി/പി.ജി. പ്രൊജക്ടുകൾ മുതൽ എം.ഫിൽ/ പി.എച്ച്.ഡി. പ്രബന്ധങ്ങൾ വരെ ഈ മേഖലയിൽ ഇതിനോടകം നടന്നിട്ടുണ്ട്. എന്നാൽ ഇവ പലപ്പോഴും പ്രസിദ്ധീകരിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യാതെ പോകുന്നു.

ഈ സാഹചര്യത്തിലാണ് ഫാറൂഖ് ട്രെയ്നിംഗ് കോളേജ് വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയുമായി സഹകരിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളിലായി നടക്കുന്ന ഈ ദേശീയ സെമിനാറിൽ മാപ്പിള കലകളിൽ പഠനം നടത്തുന്ന എല്ലാവർക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.

ഫെബ്രുവരി 6 ന് ഫാറൂഖ് ട്രെയ്നിംഗ് കോളേജിൽ വെച്ച് നടക്കുന്ന സെമിനാറിൽ മാപ്പിള കലകളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിക്കാം. പ്രബന്ധാവതാരകർക്ക് സർട്ടിഫിക്കറ്റിനൊപ്പം തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവസരവും ലഭ്യമാക്കും.

പ്രബന്ധം അവതരിപ്പിക്കാനും, സെമിനാറിൽ പങ്കെടുക്കാനും താല്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക:

9447276416


ഗൂഗിൾ ഫോം:

https://forms.gle/ER29fAu8LJEwWzc98

Follow us on :

More in Related News