Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉരുളിയില്‍ നിന്ന് കാണിക്ക പണം മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു

18 Apr 2024 20:05 IST

MUKUNDAN

Share News :

ഗുരുവായൂര്‍:ക്ഷേത്രത്തിലെ ഉരുളിയില്‍ നിന്ന് കാണിക്ക പണം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.ചാഴൂര്‍ തെക്കിനിയേടത്ത് വീട്ടില്‍ സന്തോഷ് കുമാറിനെയാണ് ടെമ്പിള്‍ എസ്ഐ കെ.ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇയാള്‍ നാലമ്പലത്തിനകത്ത് ഗണപതി ക്ഷേത്രത്തിന് എതിര്‍വശത്തുള്ള സരസ്വതി മണ്ഡപത്തിന് മുന്നിലെ ഉരുളിയില്‍ നിന്ന് 11,800 രൂപ മോഷ്ടിച്ചത്.പണം പോലീസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തു.ഇയാള്‍ക്കെതിരെ തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ സമാനമായ പതിനെട്ടോളം കളവ് കേസ്സുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Follow us on :

More in Related News