Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്ര വായന കരിക്കുലത്തിൻ്റെ ഭാഗമാക്കണം

28 Oct 2024 20:52 IST

PALLIKKARA

Share News :

നവ മാധ്യമങ്ങളുടെ ആധിക്യത്തിൽ പത്രവായന അന്യംനിന്നു പോകുന്നത് ഒഴിവാക്കാൻ യു.പി തലം മുതൽ പത്രത്തിൻ്റെയുംആനുകാലികങ്ങളുടെയും വായന അധ്യായനത്തിൻ്റെ ഭാഗമാക്കണമെന്നും

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

പത്ര ഏജൻ്റുമാർക്ക്

പ്രത്യേക ക്ഷേമനിധി ബോർഡ് ഏർപ്പെടുത്താനും

പത്ര ഏജൻ്റുമാർക്ക്

ഇലക്ട്രിക് സ്കൂട്ടർ

വാങ്ങുന്നതിന്ന് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച സബ്സിഡി അനുവതിക്കാനും ഗവൺമെൻ്റ് തയ്യാറകണമെന്നും

ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മലപ്പുറം കുന്നുമ്മൽ സെൻ്റ് : ജോർജ് പാരിഷ് ഹാളിൽ വെച്ച് നടന്ന ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് റജി നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി നടത്തിയ കൂപ്പൺ നറുക്കെടുപ്പിലെ ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്കുള്ള മെഗാ സമ്മാന വിതരണം

പ്രശസ്ത സാമൂഹിക പ്രവർത്തകനും സമ്മേളനത്തിലെ മുഖ്യാതിഥിയുമായ

കെ മനാഫ് നിർവ്വഹിച്ചു.

വ്യാപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ജനറൽ സിക്രട്ടറി അക്രം ചുണ്ടയിൽ, എൻ .പി.എ.എ സംസ്ഥാന ട്രഷൻ അജീഷ്, സെക്രട്ടറിയേറ്റ് അംഗം കെ ജനാർദ്ദൻ, പത്ര സ്ഥാപനങ്ങളുടെ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, മുജീബ് റഹിമാൻ, എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനൽ സിക്രട്ടറി ഇസ്ഹാഖ് പോരൂർ സ്വാഗതവും ഖാലിദ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സംഘടന സെഷൻ സംസ്ഥാന ജനറൽ സിക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു സംസ്ഥാന സിക്രട്ടറി സി.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം രണ്ടത്താണി പ്രസംഗിച്ചു.

ജില്ലയിലെ പതിമൂന്ന് ഏരിയകളിൽ നിന്നുള്ള മുതിർന്ന പതിമൂന്ന് പത്ര ഏജൻ്റുമാരെ ചടങ്ങിൽ ആദരിച്ചു.

ജലീൽ രാമപുരം സ്വാഗതവും സക്കരിയ തിരൂർ നന്ദിയും പറഞ്ഞു.

സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡൻ്റ് റജി നിലമ്പൂർ പതാക ഉയർത്തി.

ചടങ്ങുകൾക്ക്

ബഷീർ കൊണ്ടോട്ടി, ശിഹാബ് ചെമ്പൻ, അബുൽ ഖൈർ, ഹാരിസ് മലപ്പുറം, അസീസ് മലപ്പുറം, സുൽഫീക്കർ, നാസർ തിരൂർ, എന്നിവരും പത്ര ഏജൻ്റുമാരുടെ

സംഗീത വിരുന്നിന് അസീസ് വിളംബരം, ജലീൽ രാമപുരം എന്നിവരും നേതൃത്വം നൽകി. 

Follow us on :

More in Related News