Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാടാമ്പി കുടിവെള്ള പദ്ധതി: പതിനഞ്ചാം വാർഷികം ആഘോഷിച്ചു.

28 Jan 2026 14:36 IST

UNNICHEKKU .M

Share News :

മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയായ മാടാമ്പി പ്രദേശത്തുള്ള അറുപതോളം കുടുംബങ്ങള്‍ക്ക് ആശ്രയമായി സ്ഥാപിച്ച സോളിഡാരിറ്റി കുടിവെള്ള പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

'ഉറവ വറ്റാത്ത കാരുണ്യപ്രവാഹത്തിന്റെ പതിനഞ്ചു വര്‍ഷങ്ങള്‍' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടിവെള്ള പദ്ധതിക്കായി മൂന്ന് സെന്റ് സ്ഥലം ദാനമായി നല്‍കിയ മര്‍ഹൂം തിരുനിരലത്ത് ഫാത്തിമ ഉമ്മയെ അനുസ്മരിച്ചു. 

കുടിവെള്ള പദ്ധതി ഉപഭോക്താക്കളുടെ കുടുംബസംഗമവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും കുടിവെള്ളപദ്ധതി രക്ഷാധികാരിയും വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ ട്രഷററുമായ കെ.സി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാലില്‍ അബ്ദു മാസ്റ്റര്‍ അധ്യക്ഷനായി. 

ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ധന്യ ബാബുരാജ്, കുടിവെള്ള പദ്ധതി നിര്‍മ്മാണ കമ്മിറ്റി കണ്‍വീനറും ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെംബറുമായ യുസുഫ് ബാവുക്ക എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. 

കുടിവെള്ള പദ്ധതി കണ്‍വീനര്‍മാരായി സേവനം ചെയ്ത ബിയ്യക്കുട്ടി, ഭാര്‍ഗ്ഗവി, വേലായുധന്‍, ലൈല എന്നിവര്‍ക്ക് ആദരവും ഉപഹാരവും വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ഇ.എന്‍ നദീറ, ട്രഷറര്‍ പി.കെ ഹാജറ, ഗിരിജ മാടാമ്പി, എം.വി മുസ്തഫ എന്നിവര്‍ സമ്മാനിച്ചു. ബാവ പവര്‍വേള്‍ഡ്, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും റഫീഖ് കുറ്റിയോട്ട് നന്ദിയും പറഞ്ഞു. 


ഫോട്ടോ.

മാടാമ്പി കുടിവെള്ളപദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ കെ.സി അന്‍വര്‍ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News