Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിവർ ക്ലിനിക് ഉത്ഘാടനവും കുടുംബസംഗമവും

30 Oct 2024 19:09 IST

SUNITHA MEGAS

Share News :



കടുത്തുരുത്തി :ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിവർ ക്ലിനിക് ഉത്ഘാടനവും കുടുംബസംഗമവും

 2024 നവംബർ 3 ഞായറാഴ്ച 6 മണിക്ക് 

സൗജന്യ ലിവർ ക്ലിനിക് 

ബഹു: മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

ലിവർ ക്ലിനിക്ക് : ജീവിത ശൈലീ രോഗങ്ങൾ നമ്മുടെ ജനങ്ങളിൽ വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നു. (ഉദാ. പ്രമേഹം, അമിതരക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ) ഇതിനു കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലികളും കായികാദ്ധ്വാനം കുറയുന്നതുമാണ്. തത്ഫലമായി കരളിൽ കൊഴുപ്പടിഞ്ഞ് ഫാറ്റിലിവർ എന്ന അവസ്ഥ കൂടുതലായി കാണപ്പെടുന്നു. അതു ഭാവിയിൽ ലിവർ സിറോസിസ് എന്ന അവസ്ഥയിൽ എത്തി രക്തം ശർദ്ദിക്കുക. വയറിൽ വെള്ളക്കെട്ട് ഉണ്ടാകുക. അബോധാവസ്ഥ, മഞ്ഞപ്പിത്തം തുടങ്ങിയ ബുദ്ധിമുട്ടുകളിലേക്ക് രോഗിയെ നയിക്കാം.

തുടക്കത്തിലേ ഈ അവസ്ഥ കണ്ടുപിടിക്കുകയാണെങ്കിൽ വ്യായാമം, ഭക്ഷണക്രമീകരണം, കൃത്യമായ ചികിത്സ വഴി ഇതിൽ നിന്നും മോചനം നേടാം. സാധാരണമായി രോഗിക്ക് യാതൊരു ലക്ഷണങ്ങളും കാണമെന്നില്ല. രക്തപരിശോധന ചെയ്യുമ്പോൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്തിന് സ്കാനിംഗ് എടുക്കുമ്പോൾ ഫാറ്റിലിവർ കണ്ടുപിടിക്കുകയാണ് ചെയ്യാറുള്ളത്. ഇന്ത്യയിലെ ഏകദേശൺ 35% ജനങ്ങളിലും ഫാറ്റിലിവർ ഉണ്ടാകാം എന്നാണ് അനുമാനം.

ഫാറ്റിലിവർ ഒരു ജീവിതശൈലി രോഗമായതിനാൽ ഹൃദയാഘാതം, പലവിധ അർബുദങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം. അതുപോലെ ലിവർ സിറോസിസ് എന്ന അവസ്ഥയും സംജാതമാകാം. എന്നാൽ ഇതിന് 10-14 വർഷം വരെ എടുക്കാറുണ്ട്. ഈ സമയത്തിനുള്ളിൽ അസുഖം കണ്ടെത്തിയാൽ ചികിത്സ ഫലപ്രദമാണ്.

ഇതിനായി ലയൺസ് ക്ലബ് ഓഫ് ഏറ്റുമാനൂരിൽ എല്ലാ മാസവും അവസാന ഞായറാഴ്ച സൌജന്യമായി LET (ലിവർ ഫങ്ഷൻ ടെസ്റ്റ്) ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ചെയ്തു കൊടുക്കുകയും അവർക്കായി ഡോക്ടറുടെ സേവനവും മരുന്നുകളും നൽകുന്നതായിരിക്കും.

 മാസത്തിലെ അവസാന ഞായറാഴ്ച രാവിലെ 10 മണിമുതൽ ക്ലിനിക് പ്രവർത്തിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് വീതമായിരിക്കും പരിശോധനയും ചികിത്സയും.  

കൂടുതൽ വിവരങ്ങൾക്ക് ലയൺസ് ക്ലബ്‌ ഭാരവാഹികളെ 8129588383, 94471 59753 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



Follow us on :

More in Related News